ABOUT US

ദേവിയോടുളള ഭക്തിയും ഒപ്പം അമ്മ എന്ന സങ്കല്‍പ്പത്തിലൂടെയുളള സ്‌നേഹവും ഒത്തുചേര്‍ന്നപ്പോള്‍ ആ പ്രപഞ്ചനാഥായാല്‍ത്തന്നെ സൃഷ്ടിക്കപ്പെട്ടാതാണ് നവരാത്രി ട്രസ്റ്റ്.  വളരെ ചെറുപ്പത്തിലെ അച്ഛനമ്മമാരുടെ കൈപിടിച്ച് ശംഖുംമുഖം ദേവിയെ കാണാനെത്തി പിന്നീട്  സര്‍വ്വസവും ദേവിയില്‍ അര്‍പ്പിച്ച ഒരു സാധാരണ കുടുംബത്തിന്റെ അര്‍ച്ചനയാണ് ഈ ട്രസ്റ്റ്. 


 കുടുംബ മാഹാത്മ്യമോ, രാഷ്ട്രീയ, സാമുദായിക സ്വാധീനമോ ഇതിന്റെ പേരിലുളള  സാമ്പത്തിക അഭിവൃദ്ധിയോ അല്ല ഈ ട്രസ്റ്റിന്റെ പിന്നിലെ ലക്ഷ്യം മറിച്ച് ശംഖുംമുഖം ദേവിയുടെ ദാസരായി സമൂഹത്തിന് നന്മ ചെയ്യുക മാത്രമാണ് ആഗ്രഹം. 


 ശംഖുംമുഖം ദേവി തന്നെയാണ് സങ്കല്‍പ്പത്താല്‍ ട്രസ്റ്റിന്റെ രക്ഷാധികാരി. പ്രാര്‍ത്ഥിക്കുന്ന അധരങ്ങളെക്കാള്‍ വലുതാണ് ഉപകാരങ്ങള്‍ ചെയ്യുന്ന കൈകള്‍ എന്ന ദേവീ പാഠം തന്നെയാണ് ഈ ട്രസ്റ്റിന്റെ മാര്‍ഗദീപം. 


 ഈ ഉദ്ദേശശുദ്ധി മനസ്സിലാക്കിയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ  അമ്മ മഹാറാണിമാര്‍ തന്നെ ട്രസ്റ്റിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ സന്‍മനസ്സ് കാട്ടിയത്. 


 എല്ലാ ദിവസവും ദേവിയെ തൊഴാന്‍ എത്തി, ഒടുവില്‍ ദേവീ കടാക്ഷം കൊണ്ടുമാത്രം വിദേശത്ത് ജോലി ലഭിച്ച ഈ കുടുംബത്തിലെ ഒരു യുവാവ് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ദേവിയുടെ നാമഥേയത്തില്‍ അശരണര്‍ക്കും രോഗികള്‍ക്കും സാമ്പത്തിക സഹായവും കലാകാരന്‍മാര്‍ക്ക് ശംഖുംമുഖം ദേവീരത്‌ന പുരസ്‌കാരത്തിലൂടെ ആദരവും അര്‍പ്പിക്കുന്നു. 


 ദിവസവും ദേവീ സാമീപ്യം അനുഭവിക്കുക എന്നതിനപ്പുറം ഒന്നും ചെയ്യാനും  പറയാനില്ലായിരുന്നു ഈ കുടുംബത്തിലെ ഷിബു എന്ന യുവാവിന്. എന്നാല്‍ ഇറ്റലി എന്ന്  കേട്ടു കേഴ്‌വി മാത്രമുണ്ടായിരുന്ന നാട്ടിലേക്ക് ഉപജീവനത്തിനായി ഇദ്ദേഹത്തെ അയച്ചത്  ദേവിയല്ലാതെ മറ്റാരാണ്?


 അവിടെ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വലിയ ഒരു ഭാഗമാണ് നവരാത്രി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്. എളിയ തോതില്‍ തുടങ്ങിയ ഈ പദ്ധതി സാമ്പത്തിക അഭിവൃദ്ധി വന്നതോടെ ചെറിയ തോതില്‍ വിപുലീകരിച്ചിട്ടുണ്ട്. ഇതിന് പിന്നിലെ ഉദ്ദേശശുദ്ധി  മനസ്സിലാക്കിയ സഹൃദയര്‍ സ്വമേധയാ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും പിന്തുണയും  അനുഗ്രഹങ്ങളും ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന് ഏറെ സഹായകരമായിട്ടുണ്ട്. 


 ഈ സഹൃദയരില്‍ നിന്നും വര്‍ഷംതോറും ലഭിക്കുന്ന സാമ്പത്തിക സഹായവും പ്രചോദനവുമാണ് ഇരുളടഞ്ഞ പല ജീവിതങ്ങള്‍ക്കും നെയ്തിരി നാളമായി മാറുന്നത്. എല്ലാം ദേവിക്കുവേണ്ടി, ദേവിയിലൂടെ സമൂഹത്തിനായി നന്മ ചെയ്യുക എന്നതു മാത്രമാണ് ദേവീ ഇച്ഛയും ഞങ്ങളുടെ ആഗ്രഹവും. 


അതിനാല്‍ ഇത് വെറുമൊരു ചടങ്ങല്ല, നന്‍മയുടെ വഴിയാണ്, കൂട്ടായ്മയാണ്

Managing Trustees

പൂർണ ഉത്തരവാദിത്വം
അഡ്മിനിസ്ട്രേറ്റർ 

സെക്രെട്ടറി