ദേശത്തിന്റെ ദേവനായ ശ്രീപത്മനാഭന് ഈ മണ്ണില്‍ പള്ളിക്കൊള്ളുന്നതിന് ഈ ദേശത്തിന്റെ ഉടമയായ ശംഖുംമുഖം ദേവിയ്ക്ക് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കരമായി പട്ടുവക പതിനാറേകാല്‍ രൂപ നടയ്ക്കു വയ്ക്കുന്ന ഏക ക്ഷേത്രമാണ് ശംഖുംമുഖം ദേവിക്ഷേത്രം.
പ്രാചീനകാലം മുതല്ക്കേ ഉള്ളതെന്നും അസുരഗുരു ശുക്രാചാര്യരുടെ യാഗഭൂമി എന്നും ശ്രീപരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്ന ശംഖുംമുഖം ദേവീ ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിവസം ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് പന്ത്രണ്ടു പൗര്‍ണ്ണമികള്‍ ദര്‍ശനം നടത്തിയ ഫലം ഉണ്ടാകുമെന്ന് വിശ്വസിച്ചുപോരുന്നു. നൂറ്റാണ്ടുകള്ക്കുമുന്പേ തിരുവനന്തപുരത്ത് പൗര്‍ണമി നാളില്‍ ദര്‍ശനത്തിന് പേരുകേട്ട ഏക ക്ഷേത്രമാണ് ശംഖുംമുഖം ദേവിക്ഷേത്രം. അന്ന് ദേവി പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. യുഗങ്ങള്‍ക്കു മുന്‍പ് തെക്കു പടിഞ്ഞാറു ഭാഗങ്ങളില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ടതും മണല്‍ക്കുന്നുകള്‍ നിറഞ്ഞതുമായ പുണ്ണ്യഭൂമിയില് ദേവീമഹാമായ തപസ്സനുഷ്ഠിച്ചു.
ദേവിയുടെ പരമഭക്തനായ ശുക്രാചാര്യരും പത്നി ജയന്തിയും ദേവിക്ക് അഭിമുഖമായി തപസ്സനുഷ്ഠിക്കുകയും എന്നാല്‍ വര്‍ഷങ്ങള്‍ കടന്നിട്ടും ദേവീ തൃക്കണ്‍ തുറക്കുകയോ കടാക്ഷിക്കുകയോ ചെയ്തില്ല. കോപിഷ്ഠനായ ശുക്രാചാര്യര്‍ ശംഖുനാദം മുഴക്കി ദേവിയെ തപസ്സില്നിന്നുണര്ത്തി. തൃക്കണ്‍ തുറന്ന ദേവി കണ്ടത് ശംഖുമായി നില്ക്കുന്ന ശുക്രാചാര്യരുടെ മുഖമാണ്. അങ്ങനെയാണ് ശംഖുംമുഖം എന്ന പേരുണ്ടായത്.
രാജശ്രീ. അമ്മ മഹാറാണി പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി
( തിരുവിതാംകൂർ )
രാജശ്രീ ഇളയ അമ്മ മഹാറാണി അശ്വതി തിരുനാൾ ഗൗരി 'ലക്ഷ്മിഭായി തമ്പുരാട്ടി
( തിരുവിതാംകൂർ )
ശ്രീമതി . ടി . രത്നമ്മ കൃഷ്ണപുരത്ത്
രമേശ് കോവിലകത്ത്
( കൊടുങ്ങല്ലൂർ കോവിലകം )
ആർ . മോഹനകുമാരി
കെ . തുളസീധരൻ
കെ . ഗിരി ( ഇറ്റലി )
കെ . ഷിബുകുമാർ ( ഇറ്റലി )